ഒരാഴ്ചത്തെ ട്രാഫിക്ക് പരിശോധന; കണ്ടെത്തിയത് 722 നിയമലംഘനങ്ങൾ, മദ്യപിച്ച നിലയിൽ അഞ്ച് പേർ.

  • 31/01/2022


കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക്ക് പരിശോധന കർശനമാക്കി പൊലീസ് റെസ്ക്യൂ സർവ്വീസ് ജനറൽ ഡയറക്ടറേറ്റ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന ട്രാഫിക്ക് പരിശോധനകളിൽ 722 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. 146 സെക്യൂരിട്ടി ഓപ്പറേഷൻസാണ് പൊലീസ് റെസ്ക്യൂ സർവ്വീസ് ആകെ നടത്തിയത്.

അ‍ഞ്ച് തർക്കക്കേസുകളിൽ ആകെ ഇടപെട്ടു. 11 പേരാണ് റെസിഡൻസി നിയമലംഘനത്തിന് അറസ്റ്റിലായത്. ഇതിൽ ചിലർക്ക് താമസ  രേഖകൾ പോലുമില്ല. മദ്യപിച്ച നിലയിൽ അഞ്ച് പേർ പിടിയിലായിട്ടുണ്ട്. 15 വാഹനാപകടങ്ങളും റിപ്പോർട്ട് ചെയ്തു. ഒപ്പം വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരാളും അറസ്റ്റിലായതായി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News