ഡ്രൈവിങ് ടെസ്റ്റിൽ ആൾമാറാട്ടം; യുവതി പിടിയില്‍.

  • 31/01/2022

കുവൈത്ത് സിറ്റി : ഡ്രൈവിങ് ടെസ്റ്റിൽ ആൾമാറാട്ടം നടത്തിയ സ്ത്രീയെ പിടികൂടി. കഴിഞ്ഞ ദിവസം ജഹ്‌റയിലാണ് സംഭവം നടന്നത്. ഡ്രൈവിംഗ് ടെസ്റ്റിനായി എത്തിയ യുവതിയില്‍ ഉദ്യോഗസ്ഥന് സംശയം തോന്നുകയും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടി  നല്‍കുകയായിരുന്നു. സുഹൃത്തിനു വേണ്ടിയാണ് യുവതി  ആൾമാറാട്ടം നടത്തിയത് . രേഖകളിലെ ആളുമായി യുവതിക്ക്  രൂപ സാദൃശ്യമില്ലെന്ന് കണ്ടെത്തിയതോടെ ട്രാഫിക് പോലിസ്  ഉദ്യോഗസ്ഥൻ ഉടൻ തന്നെ ഉന്നതരെ വിവരം അറിയിക്കുകയും യുവതിയേയും ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷ നല്‍കിയ സ്ത്രീയേയും അറസ്റ്റ് ചെയ്ത് പൊലീസിന് കൈമാറുകയുമായിരുന്നു.പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

Related News