കുവൈത്തില്‍ മയക്കുമരുന്ന് പിടികൂടി

  • 31/01/2022

കുവൈത്ത് സിറ്റി : അമേരിക്കയിൽ നിന്നും കുവൈത്തിലേക്ക് കടത്തുവാന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം  പിടികൂടി.   10 കിലോഗ്രാം കഞ്ചാവും 500 മില്ലിഗ്രാം വീതമുള്ള 40 ക്യാന്‍ കഞ്ചാവ് ഓയിലുമാണ്  എയർ കാർഗോ കൺട്രോൾ വിഭാഗത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ   പാഴ്സലിൽ നിന്നും പിടിച്ചിടുത്തത്. ആന്‍റി നാര്‍ക്കോട്ടിക്സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന്  കണ്ടെത്താനായത്.  പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും നടത്തിയ തുടര്‍ അന്വേഷണത്തില്‍ അറബ് പൗരനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ കുവൈത്ത് ആന്‍റി നാര്‍ക്കോട്ടിക്സ് വിഭാഗത്തിന് കൈമാറി. 

Related News