തുർക്കി, ഇന്ത്യ, സൗദി, ഈജിപ്ത്; കുവൈത്തിൽ നിന്നുള്ള ജനപ്രീയ ലക്ഷ്യസ്ഥാനങ്ങൾ

  • 31/01/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് ഒന്നിന് വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള പ്രവേശന വിലക്ക് നീക്കിയതിന് പിന്നാലെ ഏറ്റവും ജനപ്രീയമായ യാത്രാ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക പുറത്ത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 441,000 യാത്രക്കാരുമായി തുർക്കിയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 369,200 പേരാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തത്. 326,000 യാത്രക്കാരുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തും 320,900 യാത്രക്കാരുമായി ഈജിപ്ത് നാലാം സ്ഥാനത്തുമാണ്. യുഎഇ, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്.

പൗരന്മാരും താമസക്കാരുമായി 2021 ഓ​ഗസ്റ്റ് ഒന്ന് മുതൽ ഡിസംബർ വരെ 1.988 മില്യൺ പേരാണ് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. 22,500 വിമാന സർവ്വീസുകളിലായാണ് ഇത്രയും പേർ യാത്ര ചെയ്തത്. 250,500 യാത്രക്കാർ ട്രാൻസിറ്റ് പോയിന്റായും കുവൈത്ത് വിമാനത്താവളം ഉപയോ​ഗിച്ചു.  2021 ഓ​ഗസ്റ്റ് ഒന്ന് മുതൽ ഡിസംബർ വരെ കുവൈത്ത് വിമാനത്താവളം ആകെ ഉപയോ​ഗിച്ചത് 2.8 മില്യൺ യാത്രക്കാരാണ്. പൗരന്മാരും താമസക്കാരുമായി 1.18 മില്യൺ ആളുകൾ രാജ്യത്തേക്ക് എത്തിയപ്പോൾ 1.3 മില്യൺ പേരാണ് രാജ്യത്തിന് പുറത്തേക്ക് പോയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News