ദേശീയ ദിനത്തോടനുബന്ധിച്ച് 9 ദിവസം അവധി പ്രഖ്യാപിച്ച് കുവൈത്ത് മന്ത്രിസഭ.

  • 31/01/2022

കുവൈത്ത് സിറ്റി : ദേശീയ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 25 മുതൽ മാർച്ച് 5 വരെ 9 ദിവസം  സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്  അവധിയായിരിക്കുമെന്ന് സർക്കാർ വക്താവ് താരിഖ് അൽ മുസ്‌റം അറിയിച്ചു. ഇത് സംബന്ധമായ നിര്‍ദേശം  കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കി.  ദേശീയ ദിനവും വിമോചന ദിനവും വരാന്ത അവധി ദിവസങ്ങളായ  വെള്ളിയാഴ്ചയും  ശനിയാഴ്ചയുമാണ് വരുന്നത്. ഇതിന് പകരമായി ഞായർ, തിങ്കൾ ദിവസങ്ങളില്‍ അവധി നല്‍കും. അതോടപ്പം മാർച്ച്‌ 1 ചൊവ്വാഴ്ചയാണ് ഇസ്രാ' അ മി' റാജ്‌ ദിനം.ഈ രണ്ട്‌ അവധി ദിവസങ്ങൾക്കിടയിലുള്ള പ്രവൃത്തി ദിവസങ്ങളായ മാർച്ച്‌ 2,3 തിയ്യതികൾ വിശ്രമ ദിനമായി കണക്കാക്കിയാണ്  9 ദിവസം അവധി നല്‍കുന്നത്. മാർച്ച് 6 ഞായറാഴ്ച ഔദ്യോഗിക പ്രവൃത്തിദിനം ആരംഭിക്കും. 

Related News