ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ അവധി ഫെബ്രുവരി അവസാനം വരെ നീട്ടി

  • 31/01/2022

കുവൈത്ത് സിറ്റി : ആരോഗ്യ മന്ത്രാലയം ജീവനക്കാർക്കുള്ള വാര്‍ഷിക അവധി ഫെബ്രുവരി അവസാനം വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ  തുടര്‍ന്നാണ്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എല്ലാ അവധികളും നല്‍കുന്നത് നിര്‍ത്തിവെച്ചത്.ലോകമെമ്പാടും ഒമിക്രോൺ വൈറസ്‌ വ്യാപിക്കുന്നതും അവധി റദ്ദ് ചെയ്യുന്നതിന് കാരണമായി.  

നേരത്തെ  2021 ഡിസംബർ 26 മുതൽ 2022 ജനുവരി അവസാനം വരെ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ജീവനക്കാരുടെ സേവനം കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് നടപടിയെന്ന്  ആരോഗ്യ  മന്ത്രാലയം സർക്കുലറിൽ വിശദീകരിച്ചു. 

Related News