ജാബിര്‍ കടല്‍ പാലത്തില്‍ വെള്ളിയാഴ്ചകളില്‍ സൈക്കിൾ യാത്രികര്‍ക്ക് മാത്രം പ്രവേശനം.

  • 31/01/2022

കുവൈത്ത് സിറ്റി : വെള്ളിയാഴ്ചകളില്‍ രാവിലെ  ശെയ്ഖ് ജാബിര്‍ പാലത്തില്‍ സൈക്കിൾ സവാരിക്ക് മാത്രം ഉപയോഗിക്കണമെന്ന നിർദേശം നഗരസഭാ കൗൺസിലിന്‍റെ  സാങ്കേതിക സമിതി അംഗീകരിച്ചു.ഇത് സംബന്ധമായി  മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. അലി സയർ അൽ അസ്മി മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ നേരത്തെ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇതോടെ വെള്ളിയാഴ്ചകളില്‍  ജാബർ പാലം സൈക്കിൾ യാത്രക്കാർക്ക് മാത്രമായിരിക്കും.

അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ശെയ്ഖ് ജാബിര്‍ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിള്‍ സവാരി വിലക്കിയിരുന്നു. ഗതാഗത തിരക്ക് കുറവായതിനാല്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ സൈക്കിള്‍ യാത്രക്കാരെ ഇടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നേരത്തെ  വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.  സൈക്കിൾ, ബൈക്ക് യാത്രക്കാർ അപകടത്തിൽപെടുന്നത് വർധിച്ച പശ്ചാത്തലത്തില്‍ പ്രത്യേക പാത നിർമിക്കണമെന്ന നിർദേശം പാർലമെന്റിന്റെ ആഭ്യന്തര, പ്രതിരോധ സമിതിയും നേരത്തെ  അംഗീകരിച്ചിരുന്നു. റോഡുകളില്‍ പ്രത്യേക പാത നിർമിക്കുന്നതിലൂടെ നഗരത്തിൽ കാറുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Related News