60 പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; ഇൻഷുറൻസിന്റെ കാര്യത്തിൽ ഉടൻ തീരുമാനം

  • 01/02/2022

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവ്വകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ റെസിഡൻസി  പുതുക്കാൻ അനുവദിക്കുന്ന ഒരു നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്ന് ഈ വിഷയത്തിൽ സർക്കുലറൊന്നും റെസിഡൻസ് അഫയേഴ്‌സ് ജനറൽ അഡ്മിനിസ്ട്രേഷന് ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. കമ്പനികളുടെ തൊഴിലാളികളുടെ റസിഡൻസ് പെർമിറ്റ് ഓൺലൈനായി പുതുക്കാൻ അനുവദിക്കുന്ന തരത്തിലേക്ക് അപഡേറ്റ് ചെയ്യുന്നതിനും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

പ്രവാസി തൊഴിലാളികളിൽ നിന്ന് ഇൻഷുറൻസ് ഫീസായി എത്ര തുക ഈടാക്കണമെന്ന കാര്യത്തിൽ മാൻപവർ അതോറിറ്റിയും ഇൻഷുറൻസ് കമ്പനികളും തമ്മിൽ ധാരണയായിട്ടില്ല. ഇത് കാരണമാണ് ഇക്കാര്യങ്ങൾ വൈകുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ, കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഇൻഷുറൻസ് കമ്പനികളും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചകൾ പ്രകാരം മണിക്കൂറുകൾക്കുള്ളിൽ ഈ വിഷയത്തിൽ തീരുമാനം വരുമെന്നണ് പ്രതീക്ഷിക്കപ്പെടുന്നത്. 

മറ്റ് രേഖകൾക്കൊപ്പം ഇൻഷുറൻസ് വിവരങ്ങൾ കൂടെ സമർപ്പിച്ചാൽ മാത്രമേ റെസി‍ഡൻസി പുതുക്കാൻ സാധിക്കുകയുള്ളൂ. അതേസമയം, ഇൻഷുറൻസ് കമ്പനികൾ മുമ്പ് വാഗ്‌ദാനം ചെയ്‌തിരുന്ന തുക മാൻപവർ അതോറിറ്റി ബോർഡ് ഓഫ് ഡയറക്‌ടർമാർ അംഗീകരിച്ചിട്ടില്ലെന്ന് ബന്ധനപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഈ വിഭാഗത്തിലുള്ള ആളുകൾക്ക് ഇൻഷുറൻസ് പണം നൽകുന്നത് സാധ്യമാക്കുന്നതിന് അതിന്റെ മൂല്യം കുറയ്ക്കാനോ മറ്റ് പരിഹാരങ്ങൾ കണ്ടെത്താനോ കഴിയണമെന്നാണ് അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News