ക്ലിനിക്കുകളിൽ മാൻപവർ അതോറിറ്റിയുടെ വ്യാപക പരിശോധന; ഡോക്ടറായി ജോലി ചെയ്ത സെക്രട്ടറിയെ പിടികൂടി

  • 01/02/2022


കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളിൽ പരിശോധന ക്യാമ്പയിൻ നടത്തി മാൻപവർ അതോറിറ്റി. റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് കൊണ്ടാണ് വ്യാപക പരിശോധനകൾ നടത്തിയത്. നിയമലംഘകരായ നിരവധി തൊഴിലാളികളെയാണ് പരിശോധനയിൽ അറസ്റ്റ് ചെയ്തത്. ഒപ്പം കുവൈത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള വൻ തുകയുടെ മയക്കുമരുന്നും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

റെസിഡൻസി നിയമം ലംഘിച്ച് ബന്ധപ്പെട്ട അതോറിറ്റികളുടെ ഒരു ലൈസൻസും ഇല്ലാതെ മെഡിക്കൽ രം​ഗത്ത് ജോലി ചെയ്തിരുന്ന 16 പേരാണ് അറസ്റ്റിലായത്. 60,000 ദിനാർ വിലമതിക്കുന്ന മയക്കുമരുന്നും സാൽമിയ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. മറ്റു കേസുകൾ ചുമത്തപ്പെട്ടിരുന്ന അറബ് പൗരത്വമുള്ള ഒരു പ്രവാസിയെയും പിടികൂടാനായിട്ടുണ്ട്. സെക്രട്ടറിയായി ജോലി ചെയ്യാനുള്ള യോ​ഗ്യത മാത്രമുള്ള ഒരു സ്ത്രീയെ ഡോക്ടറായി ചമഞ്ഞു തൊഴിൽ ചെയ്തതിനും അറസ്റ്റ് ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News