നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്തി അഭിഭാഷകൻ

  • 01/02/2022

കുവൈത്ത് സിറ്റി : രാജ്യത്ത് നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്തി അഭിഭാഷകൻ കോടതിയില്‍ . പെർഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ് അറബ് സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്  ഇപ്പോയത്തെ വിവാദത്തിന് കാരണം. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ  നെറ്റ്ഫ്ലിക്സ് തടയണമെന്ന് ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയങ്ങൾക്കും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിക്കും എതിരെ കോടതിയില്‍ കഴിഞ്ഞ ദിവസമാണ് ഹരജി നല്‍കിയത്. അറബ് സംസ്കാരത്തിന് വിരുദ്ധമായ സിനിമയാണെന്നും സിനിമക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും അഭിഭാഷകൻ അബ്ദുൽ അസീസ് അൽ-സുബൈ പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News