കുവൈത്തില്‍ പാർലമെന്റ് സമ്മേളനം ആരംഭിച്ചു.

  • 01/02/2022

കുവൈത്ത് സിറ്റി : കുവൈത്ത് പാര്‍ലിമെൻറിൻെറ സമ്മേളനത്തിന് ഇന്ന് തുടക്കം. ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം  സെഷൻ ഉദ്ഘാടനം ചെയ്തു.. സമ്മേളന കാലയളവില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്നത്തെ സമ്മേളനത്തിലെ പ്രധാന അജണ്ട നാല് ഡെപ്യൂട്ടിമാരുടെ പാർലമെന്ററി ഇമ്മ്യൂണിറ്റി ഇല്ലാതാക്കാനുള്ള പ്രമേയങ്ങളാണ്. തുടർന്ന് 2021-2022/2024-2025 വര്‍ഷങ്ങളിലെ  സർക്കാരിന്‍റെ പ്രവർത്തന പദ്ധതിയും എംപിമാർ പരിഗണിക്കും.  പാർലമെന്റ് കമ്മിറ്റികളുടെ റിപ്പോർട്ടുകൾ, സര്‍ക്കാര്‍ കരാറുകൾ, ധാരണാപത്രങ്ങൾ തുടങ്ങിയവയും സമ്മേളനത്തില്‍ പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News