സുരക്ഷയുറപ്പാകാതെ കെട്ടിടങ്ങൾ പൊളിക്കരുത്; കർശന നിർദേശം നൽകി ക്യാപിറ്റൽ ​ഗവർണർ

  • 01/02/2022

കുവൈത്ത് സിറ്റി: ബന്ധപ്പെട്ട അതോറിറ്റികളെത്തി സൈറ്റ് പരിശോധിക്കുന്നതിന് മുമ്പ് ഗവർണറേറ്റിന്റെ പ്രദേശങ്ങളിൽ കെട്ടിടകൾ പൊളിക്കുന്ന പ്രവർത്തനങ്ങൾ നടത്തരുതെന്ന് ക്യാപിറ്റൽ ​ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് അറിയിച്ചു. പ്രത്യേകിച്ച് സുരക്ഷയുമായി ബന്ധപ്പെട്ടവയും പൊതുവായതും പ്രത്യേകവുമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ​ഗവർണർ നിർദേശിച്ചു. ബിനൈദ്‌  അൽ ഘറിലെ ഹദ്ദം സൈറ്റ് ഇന്നലെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ​ഗവർണറിന്റെ പ്രതികരണം.

ഇവിടെ ഒരു നേഴ്സിന്റെ വീടിന്  കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ അപകടം സംഭവിച്ചത് സുരക്ഷാ മുന്നൊരുക്കങ്ങളുടെ അപാകത കൊണ്ടാണെന്ന് ​ഗവർണർ പറഞ്ഞു. അതുകൊണ്ട് കെട്ടിടങ്ങൾ പൊളിക്കുമ്പോൾ കർശന പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കണം. ബന്ധപ്പെട്ട അതോറിറ്റികളോട് ഫീൽഡ് ടൂറുകൾ വ്യാപകമാക്കാനും അദ്ദേഹം നിർദേശിച്ചു. ക്യാപിറ്റൽ മുനസിപ്പാലിറ്റി എമർജൻസി ടീം തലവൻ യെയ്ദ് അൽ എൻസിയും ​ഗവർണർക്കൊപ്പമുണ്ടായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News