ട്രാഫിക് പരിശോധന; നിരവധി വാഹങ്ങള്‍ പിടിച്ചിടുത്തു

  • 01/02/2022

കുവൈത്ത് സിറ്റി : ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുകയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്ത നിരവധി വാഹനങ്ങൾ ഗതാഗത മന്ത്രാലയം പിടിച്ചെടുത്തു.  അമ്പതോളം നിയമലംഘനങ്ങളാണ് ഇന്ന് മാത്രം കണ്ടെത്തിയത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലായി കർശനമായ വാഹന പരിശോധനയാണ് ഗതാഗത വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്.  ബൈക്കുകൾ, ഡെലിവറി വാഹനങ്ങൾ, ടാക്സികൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധന നടത്തുന്നത്.ഡ്രൈവിം​ഗ് ലൈസൻസ്, ഹെൽമറ്റ് എന്നിവ ഇല്ലാത്തത്, ഫെയർ പെർമിറ്റും ടാക്സി മീറ്ററും സംബന്ധിച്ച നിയമലംഘനങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തിയത്.പിടിച്ചെടുത്ത വാഹനങ്ങളുടെ ഡ്രൈവർമാരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. തുടര്‍ ദിവസങ്ങളിലും സമാനമായ സുരക്ഷാ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. 

Related News