കുവൈത്ത് പാർലമെന്റ് സമ്മേളനം; നിരവധി ബില്ലുകള്‍ക്ക് അംഗീകാരം

  • 01/02/2022

കുവൈത്ത് സിറ്റി : ഇന്ന് ചേര്‍ന്ന പാർലമെന്റ് സമ്മേളനത്തില്‍ നിരവധി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസമായുള്ള  വായ്പാ ഫണ്ടുകള്‍ക്കുള്ള ബില്‍,ഫൈലാക്ക, ബൗബിയൻ ദ്വീപുകളുടെ പുനർനിർമ്മാണം,ഓഡിറ്റ് ബ്യൂറോ സ്ഥാപിക്കുന്നതിനുള്ള നിയമ ഭേദഗതികൾ തുടങ്ങിയ നിരവധി ബില്ലുകള്‍ ഇന്നത്തെ സമ്മേളനത്തില്‍ ദേശീയ അസംബ്ലി പാസാക്കി. കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതി പഠിക്കാൻ ഓഡിറ്റ് ബ്യൂറോയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബജറ്റ് ആന്റ് ഫൈനൽ അക്കൗണ്ട് കമ്മിറ്റി മേധാവി എംപി അദ്‌നാൻ അബ്ദുൾസമദിന്‍റെ നിര്‍ദ്ദേശം  പാര്‍ലിമെന്റ് അനുമതി നല്‍കി. അതോടപ്പം സൈബർ സുരക്ഷയും സാങ്കേതിക വിദ്യയും ഉൾപ്പെടെയുള്ള സർക്കാരിന്‍റെ നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് തയ്യാറാക്കാൻ ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്താനും  പാര്‍ലിമെന്റ് നിര്‍ദ്ദേശിച്ചു. 

ഹൗസിംഗ്, റിയൽ എസ്റ്റേറ്റ് അഫയേഴ്സ് ബന്ധപ്പെട്ട് ഡോ. അബ്ദുൽ അസീസ് അൽ-സഖാബിയുടെ കത്തും , ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് സേവനങ്ങളിലെ തൊഴിലാളികൾക്കുള്ള കരാറുകളുടെ പ്രശ്‌നവും മാനവശേഷിക്കായുള്ള പബ്ലിക് അതോറിറ്റിയുടെ പങ്കും പഠിക്കാനും ചർച്ച ചെയ്യാനും ആരോഗ്യ, സാമൂഹികകാര്യ, ലേബർ കമ്മിറ്റിയെ നിയോഗിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എംപി ഡോ. സാലിഹ് അൽ മുതൈരി നല്‍കിയ  കത്തിനും ദേശീയ അസംബ്ലി അംഗീകാരം നല്‍കി. രാവിലെ നടന്ന സെഷന്‍ ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനിം ഉദ്ഘാടനം ചെയ്തു. പാർലമെന്റ് കമ്മിറ്റികളുടെ റിപ്പോർട്ടുകളെ കുറിച്ചും പാര്‍ലിമെന്റില്‍ ചര്‍ച്ച നടന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News