ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറലിനെ സന്ദര്‍ശിച്ചു.

  • 01/02/2022

കുവൈത്ത് സിറ്റി :  ഇന്ത്യൻ അംബാസഡർ  സിബി ജോർജ്ജ് കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറൽ ധരാർ അൽ അസൂസിയുമായി കൂടിക്കാഴ്ച നടത്തി.  ശിക്ഷിക്കപ്പെട്ട ഇന്ത്യൻ പ്രവാസി  തടവുകാരെ കൈമാറുന്നതും  ദീർഘകാലമായി കുവൈത്തിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍  തടവുകാരുടെ കേസുകളും  കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വിദേശ  രാജ്യങ്ങളിലെ തടവുകാരെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവിധ രാജ്യങ്ങളുമായി കുവൈത്ത് ബന്ധപ്പെട്ടിരുന്നു. ജയിലുകളിൽ തടവുകാരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനെ തുടര്‍ന്നാണ്‌ കുവൈത്ത് മറ്റ് രാജ്യങ്ങളുമായി നേരത്തെ ബന്ധപ്പെട്ടത്. ശിക്ഷാ കാലാവധിയുടെ ബാക്കി ഭാഗം സ്വന്തം രാജ്യത്ത്‌ അനുഭവിക്കണമെന്ന നിബന്ധനയിലാണ് തടവുകാരെ മാതൃ രാജ്യങ്ങള്‍ക്ക് കൈമാറുന്നത്.  കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസ്സി മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രാലയം ഉദ്യോഗസ്ഥരും പങ്കെടുത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News