60 കഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 500 ദിനാര്‍; മാന്‍ പവര്‍ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിസ പുതുക്കാം.

  • 01/02/2022

കുവൈത്ത് സിറ്റി : കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം  500 ദിനാറായി നിശ്ചയിച്ചതായി മാന്‍ പവര്‍  അതോറിറ്റിയെ ഉദ്ധരിച്ച്  പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ  ഓരോ വര്‍ഷത്തെ താമസ രേഖ പുതുക്കുമ്പോയും 500 ദിനാറിന്‍റെ  ഇൻഷുറൻസും 250 ദിനാര്‍ റസിഡന്‍സി ഫീസും നല്‍കണം. ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അപേക്ഷിക്കുന്നതിനായി 3.5 ദിനാര്‍ അധികമായി നല്‍കണം.  പോളിസി നൽകുന്ന ഇൻഷുറൻസ് കമ്പനിയുടെ പ്രത്യേക വ്യവസ്ഥകൾക്കനുസൃതമായി ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ വരുന്ന  ആശുപത്രികളിലെ ചികിത്സകൾ മാത്രമേ ഈ വിഭാഗത്തിലുള്ള പ്രവാസികൾക്ക് കിട്ടുകയുള്ളൂവെന്നാണ് സൂചനകള്‍. 

പ്രതിവർഷം എത്ര ദിനാറിന്‍റെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് വ്യക്തമായിട്ടില്ല. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഇൻഷുറൻസ് കമ്പനികള്‍ക്കാണ് അനുമതി നല്‍കുക. വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഔദ്യോഗികമായി ഇന്നാണ്  പ്രഖ്യാപിച്ചത്. ഏകദേശം 20 കമ്പനികൾക്ക് അനുമതി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. മാന്‍ പവര്‍  അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.manpower.gov.kw-ൽ ഓൺലൈനായി സന്ദര്‍ശിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍  വർക്ക് പെർമിറ്റ് പുതുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.  

പ്രത്യേക ആശുപത്രിയിൽ ചികിത്സ ലഭ്യമല്ലാത്ത ഗുരുതരമായ കേസുകളുടെ സാഹചര്യത്തിൽ ഇൻഷുറൻസ് പോളിസി നൽകുന്ന കമ്പനി, ഈ സേവനം നൽകുന്ന കുവൈറ്റിലെ മറ്റ് ആശുപത്രികളിലേക്ക്  കേസുകൾ കൈമാറും.നേരത്തെ  60 വയസ് കഴിഞ ബിരുദമില്ലാത്തവര്‍ക്ക്  റസിഡൻസി പുതുക്കി നല്‍കിയിരുന്നില്ല  . ഇതേ തുടർന്ന് അനേകം വിദേശികൾക്ക് പ്രവാസം അവസാനിപ്പിക്കേണ്ടി വന്നിരുന്നു .മാന്‍ പവര്‍ അതോറിറ്റിയുടെ  ഉത്തരവിന് നിയമസാധുത ഇല്ലെന്ന് ഫത്‌വ ലെജിസ്ലേറ്റീവ് കമ്മിറ്റി നിലപാട് എടുത്തതോടെയാണ് ഉത്തരവ് പിൻവലിക്കാൻ സര്‍ക്കാര്‍  നിർബന്ധിതരായത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News