നഴ്സുമാരുടെ പ്രശ്നങ്ങൾ അടക്കം ഉടൻ ചർച്ച ചെയ്യാൻ ആരോ​ഗ്യ മന്ത്രാലയം

  • 02/02/2022

കുവൈത്ത് സിറ്റി: പുതിയ അൽ അദാൻ ആശുപത്രിക്ക് പുറമെ കൊറിയൻ ഓഫർ ആയ ജഹ്‌റ ഹോസ്പിറ്റൽ മാനേജ് ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഫയലുകൾ അടക്കം അടുത്ത ദിവസങ്ങളിൽ ആരോ​ഗ്യ മന്ത്രാലയം മുൻ​ഗണന നൽകി പരി​ഗണിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നിലവിലെ കൊവിഡ് സാഹചര്യത്തിന്റെ കൂടെ അടിസ്ഥാനത്തിൽ നഴ്‌സിംഗ് പ്രശ്‌നം കഴിഞ്ഞ കാലയളവിൽ നിരവധി പ്രവാസി നഴ്‌സുമാരുടെ കരാർ അവസാനിപ്പിക്കൽ എന്നിവയും മന്ത്രാലയത്തിന്റെ മുൻഗണന പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. 

അതേസമയം, പൗരന്മാരും താമസക്കാരുമായി ഇതിനകം 720,000 പേർ കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചതായും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. 3,367,483 പേരാണ് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് വാക്സിനേഷൻ പൂർത്തീകരിച്ചത് 3,257,244 പേരാണ്. 83 ശതമാനം പേർക്കും വാക്സിൻ നൽകി കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വാക്സിനേഷൻ സ്വീകരിക്കാത്തവരുടെ ഇടയിലാണ് മരണം അടക്കം കൂടുതല്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News