അശ്രദ്ധയോടെ വാഹനമോടിക്കൽ; മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് അൽ സയേ​ഗ്

  • 02/02/2022


കുവൈത്ത് സിറ്റി: അശ്രദ്ധയുള്ള കുറച്ച് പേർ കാരണം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ് വ്യക്തമാക്കി. മഴക്കാലത്ത് അടക്കം അശ്രദ്ധയോടെ വാഹനം ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതുവഴിയിൽ നിയമം ലംഘിക്കുന്ന എല്ലാവർക്കെതിരെയും നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. രാജ്യത്ത് ഇന്ന് മഴ പെയ്തതോടെ ട്രാഫിക്ക് പട്രോളിം​ഗ് ടീമുകളെ പരിശോധനകൾക്കായി നിയോ​ഗിച്ചിരുന്നു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധയോടെ വാഹനമോടിക്കുന്ന നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ട്രാഫിക്ക് വിഭാ​ഗം പബ്ലിക്ക് റിലേഷൻസ് മേജർ അബ്‍ദുള്ള ബുഹാസ്സൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News