മൈ ഐഡന്റിറ്റി ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി

  • 02/02/2022


കുവൈത്ത് സിറ്റി: വെഹിക്കിൾ ഓണർഷിപ്പ് ബുക്ക്, കുട്ടികളുടെ സിവിൽ കാർഡുകൾ തുടങ്ങിയ രേഖകൾ മൈ ഐഡന്റിറ്റി ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയതായി കമ്മ്യൂണിക്കേഷൻസ്, ഐടി മന്ത്രി ഡോ. റാണ അൽ ഫാരിസ് അറിയിച്ചു.  മൈ ഐഡന്റിറ്റി ആപ്ലിക്കേഷനിലൂടെ സർക്കാരിന്റെ കൂടുതൽ സേവനങ്ങൾ ഡിജിറ്റിലൈസ് ചെയ്യാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് ഈ പ്രവർത്തനങ്ങളെന്ന് മന്ത്രി അറിയിച്ചു. കൂടുതൽ രേഖകൾ മൈ ഐഡന്റിറ്റി ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം നൽകുന്ന സർക്കാർ രേഖകളും സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പിന്തുണയ്ക്കും താൽപ്പര്യത്തിനും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് മൻസൂർ അൽ അഹമ്മദ് അൽ സബാഹിനോട് മന്ത്രി നന്ദി അറിയിച്ചു. പൗരന്മാർക്കും താമസക്കാർക്കും സർക്കാർ, സ്വകാര്യ മേഖലയിലെ വിവിധ സേവനങ്ങൾ, ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സ്റ്റാറ്റസ് എന്നിവ ഉൾപ്പെടെ സേവനങ്ങൾ മൈ ഐഡന്റിറ്റി ആപ്ലിക്കേഷനിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News