വ്യാഴാഴ്ച മുതൽ കുട്ടികളുടെ വാക്സിനേഷൻ തുടങ്ങും

  • 02/02/2022


കുവൈത്ത് സിറ്റി: അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ വ്യാഴാഴ്ച തുടങ്ങുമെന്ന് ആരോ​ഗ്യ വൃത്തങ്ങൾ അറിയിച്ചു. ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സന്ദേശങ്ങൾ അയക്കുന്നത് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബുധനാഴ്ച അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ  അപകടസാധ്യത ഘടകങ്ങൾ കൂടുതലുള്ളവർക്കാണ് വാക്സിൻ നൽകുക. 

അതേസമയം, കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6436  പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,   ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 552153  ആയതായി  ആരോഗ്യ  മന്ത്രാലയം. ഇന്ന് 2 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു , 5658  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 36300  പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 52467  പേർ  ചികിത്സയിലും, 482  പേർ കോവിഡ് വാർഡുകളിലും , 90 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 17.7  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News