ജനുവരി മാസത്തിൽ 1764 വിദേശികളെ നാടുകടത്തി

  • 02/02/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ ജനുവരി മാസത്തിൽ  1764 പ്രവാസികളെ  നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി അറിയിച്ചു.ഇതിൽ 1058 പുരുഷന്മാരും 706 സ്ത്രീകളും ഉൾപ്പെടുന്നു.വിവിധ കാരണങ്ങളാല്‍ പോലീസ് പിടിയിലായ വിവിധ രാജ്യക്കാരെയാണ് സ്വന്തം നാടുകളിലേക്ക് നാടു കടത്തിയത്. താമസനിയമലംഘകരെ പിടികൂടാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ശക്തമായ  പരിശോധനകാമ്പയിനാണ് നടന്നുവരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ  നാടുകടത്തൽ നിർദേശപ്രകാരം നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട് 

Related News