കുവൈത്ത് മൊബൈൽ ഐഡിയില്‍ കുട്ടികളുടെ വിവരങ്ങള്‍ ആഡ് ചെയ്ത് പാസി.

  • 02/02/2022

കുവൈത്ത് സിറ്റി : കുവൈത്ത്  മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ കുട്ടികളുടെ വിവരങ്ങള്‍ കൂടി ചേര്‍ത്ത് പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ഇതോടെ സിവില്‍ ഐഡി വിവരങ്ങളും കോവിഡ് വാക്സിന്‍ വിവരങ്ങളും  ജനന സർട്ടിഫിക്കറ്റും  ലൈസൻസ് വിശദാംശങ്ങളും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സിവിൽ ഐഡി വിവരങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാകും. മൊബൈൽ ഐഡി വഴി സർക്കാർ രേഖകളുടെ ഡിജിറ്റലൈസേഷൻ പദ്ധതി പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന്  കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി റാണ അൽ ഫാരിസ്  അറിയിച്ചു. 

പുതിയ ഫീച്ചര്‍ ലഭിക്കുവാന്‍ ആപ്പ് അപ്ഡേറ്റ് ചെയ്യണം. കഴിഞ്ഞ വര്‍ഷമാണ്‌ പാസി തിരിച്ചറിയല്‍ രേഖയായി സർക്കാർ ഇ-സേവനങ്ങൾ, ലൈസൻസ്​ പുതുക്കൽ, ഡിജിറ്റൽ സിഗ്​നേച്ചർ വെരിഫിക്കേഷനുകൾ തുടങ്ങിയ സേവനങ്ങള്‍ക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുവാന്‍ അനുമതി നല്‍കിയത്. 

Related News