സേഫ്റ്റി ലേനുകൾ ഒഴിവാക്കി; ഹൈവേ ലൈറ്റിം​ഗ് പോളുകളുടെ അറ്റക്കുറ്റപണിക്ക് പ്രതിസന്ധി

  • 02/02/2022

കുവൈത്ത് സിറ്റി: ഹൈവേകളിൽ സേഫ്റ്റി ലേനുകൾ ഒഴിവാക്കാനുള്ള തീരുമാനം വന്നതോടെ ഹൈവേ ലൈറ്റിം​ഗ് പോളുകളുടെ അറ്റക്കുറ്റപണിക്ക് പ്രതിസന്ധി നേരിടുകയാണെന്ന് വൈദ്യുതി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അറ്റകുറ്റപ്പണികൾക്ക് ആഭ്യന്തര മന്ത്രാലയവുമായി മുൻകൂർ ഏകോപനം ആവശ്യമാണ്. അതിനായി ഒരു തീയതി നിശ്ചയിക്കുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു. സേഫ്റ്റി ലേനുകൾ ഒഴിവാക്കുന്നതിന് മുമ്പ് അറ്റകുറ്റപ്പണി ആവശ്യമുള്ള സ്ഥലങ്ങളിലെത്തി അവ തടസപ്പെടുത്താറുണ്ടായിരുന്നു.

എന്നാൽ, സേഫ്റ്റി ലേനുകൾ ഒഴിവാക്കിയതോടെ  ഈ കാര്യം ഇപ്പോൾ ബുദ്ധിമുട്ടായി മാറിയെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അഡ്മിനിസ്ട്രേഷനുമായി മുൻകൂർ ഏകോപനം ആവശ്യമായതിനൊപ്പം പൊതു ഗതാഗതം, റോഡുകൾ സുരക്ഷിതമാക്കാൻ കൂടുതൽ നടപടിക്രമങ്ങളും ആവശ്യമാണ്. അതേസമയം, 11 കിലോവോൾട്ട് മീഡിയം പ്രഷർ കേബിളുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു ടെൻഡർ നൽകാൻ പൊതു ടെൻഡറുകൾക്കായുള്ള സെൻട്രൽ ഏജൻസി സമ്മതിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.

Related News