കൊവിഡ് പോരാട്ടത്തിലെ ചെലവുകൾ; അന്വേഷണം വരുന്നു; മുന്നണി പോരാളികൾക്കുള്ള പാരിതോഷികം അടുത്ത ദിവസങ്ങളിൽ

  • 03/02/2022


കുവൈത്ത് സിറ്റി: കൊവിഡ് മഹമാരിക്കെതിരെയുള്ള പോരാട്ടം നയിക്കുന്ന ആരോ​ഗ്യ മന്ത്രാലയത്തിലെ ജീവനക്കാരെ അഭിനന്ദിച്ച് ദേശീയ അസംബ്ലി സ്പീക്കർ മാർസൗസ് അൽ ​ഗാനിം. വൈറസിനെ നേരിടാനുള്ള സർക്കാർ നടപടികളെക്കുറിച്ചും ആരോഗ്യ മുൻകരുതലുകളെക്കുറിച്ചും ഇന്നലെ നടന്ന കൗൺസിലിന്റെ സപ്ലിമെന്ററി സെഷനിലെ ചർച്ചയിൽ ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന്  അൽ ഗാനിം ഊന്നിപ്പറഞ്ഞു. അതേസമയം, കൊവിഡ് മുന്നണി പോരാളികൾക്കുള്ള പാരിതോഷികം അടുത്ത ദിവസങ്ങളിൽ തന്നെ നൽകുമെന്ന് ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ് അറിയിച്ചു.

കൊവിഡ് പ്രതിസന്ധിയെ നേരിടാൻ അനുവദിച്ചിട്ടുള്ള പൊതു ഫണ്ടുകളും ഈ വിഷയത്തിലെ എല്ലാ സർക്കാർ ചെലവുകളും നടപടിക്രമങ്ങളും പരിശോധിക്കാനും അവലോകനം ചെയ്യാനും ദേശീയ അസംബ്ലി  ഓഡിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരി​ഗണനയിൽ വന്നു. ഒപ്പം 2020 ജനുവരി ഒന്ന് മുതൽ ഇതുവരെ മഹാമാരിയെ നേരിടുന്നതിനായുള്ള എല്ലാ ചെലവുകളും കാര്യങ്ങളും  അന്വേഷിക്കാൻ പാർലമെന്ററി അന്വേഷണ സമിതി രൂപീകരിക്കണമെന്നുള്ള അഭ്യർത്ഥനയും പരി​ഗണിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News