മയക്കുമരുന്ന്; കഴിഞ്ഞ വര്‍ഷം പിടിയിലായത് 3000 ത്തോളം പേർ

  • 03/02/2022

കുവൈത്ത് സിറ്റി :  മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ കഴിഞ്ഞ വര്‍ഷത്തില്‍  3000 ത്തോളം പേർ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റ് ചെയ്തവരില്‍  1500 പേര്‍ സ്വദേശികളും  800 ബിദൂനികളും   300 ഈജിപ്ഷ്യൻ പൗരന്മാരും ,സിറിയൻ, ലെബനീസ്, ഇന്ത്യൻ, ബംഗാളി, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 866 പ്രവാസികളെ കഴിഞ്ഞ വര്‍ഷം  നാടുകടത്തിയതായി  അധികൃതർ പറഞ്ഞു. 

ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ കണക്ക് പ്രകാരം 1700 കിലോഗ്രാം  ഹാഷിഷാണ്  പിടിച്ചെടുത്തത്. മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷത്തില്‍ ഏകദേശം 10 ദശലക്ഷം ഗുളികകളും വിവിധ സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തുതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News