കുവൈത്തിൽ തടവിൽ കഴിയുന്ന 250 പേർക്ക് ഉടൻ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് സ്ഥാനപതി സിബി ജോർജ്

  • 03/02/2022


കുവൈത്ത് സിറ്റി: കുവൈത്തിൽ തടവിൽ കഴിയുന്ന 250 പേർക്ക് ഉടൻ നാട്ടിലേക്ക് മടങ്ങാനാകുമെന്ന് അംബാസഡർ സിബി ജോർജ്. നേരത്തെ, തടവിൽ കഴിയുന്നവരെ പരസ്പരം കൈമാറുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇത്തരത്തിൽ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറാൻ പറ്റുന്ന തടവുകാരുടെ പട്ടിക പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറ‍ഞ്ഞു.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ജയിലുകളുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് തയ്യാറെടുക്കുന്നതിനായി പട്ടിക ഇന്ത്യൻ സർക്കാരിന് കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഈ തടവുകാർക്ക് അവരുടെ രാജ്യത്ത് തന്നെ ശിക്ഷ പൂർത്തിയാക്കാൻ കഴിയും. കുവൈത്ത് അറ്റോർണി ജനറൽ കൗൺസിലർ ദിരാർ അൽ അസൂസിയുമായി നടത്തിയ ഫലപ്രദമായ കൂടിക്കാഴ്ച നടന്നുവെന്ന് ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. തടവുകാരുടെ വിഷയങ്ങൾക്കൊപ്പം കുവൈത്തിലെ  ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News