60 പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; 56,000 പ്രവാസികൾക്ക് കുവൈത്തിൽ തുടരാം

  • 03/02/2022


 കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാനുള്ള പുതുക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിലൂടെ ആദ്യ വർഷം 42.2 മില്യൺ ദിനാർ വരുമാനം ലഭിക്കുമെന്ന് കണക്കുകൾ. അതിൽ 14 മില്യൺ ദിനാർ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസിനത്തിലാണ് ലഭിക്കുക. 28.2 മില്യൺ ദിനാർ ആണ് ഇൻഷുറൻസ് വരുമാനമായി ലഭിക്കുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള തീരുമാനത്തിന്റെ ​ഗുണഫലം 56,000 പ്രവാസികൾക്ക് ​ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്നലെ പ്രവൃത്തി ദിവസം അവസാനിക്കുന്നതുവരെ താമസക്കാർ, അവരുടെ റെസിഡൻസി പുതുക്കുന്നതിനുള്ള രേഖകൾ നൽകി തുടങ്ങിയിട്ടില്ല.രേഖകൾ നൽകാൻ അധികാരപ്പെടുത്തിയ കമ്പനികൾ അവരുടെ ഔദ്യോഗിക പേപ്പറുകളും ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിലേക്കുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News