നഴ്‌സിങ് ജീവനക്കാരുടെ ജോലി സ്ഥിരത; ഇടപെട്ട് ദേശീയ മനുഷ്യാവകാശ ബ്യൂറോ

  • 03/02/2022

കുവൈത്ത് സിറ്റി: കുവൈത്തികൾ അല്ലാത്തവരായ നഴ്‌സിങ് ജീവനക്കാരുടെ ജോലി സ്ഥിരതയും ഭൗതിക അവകാശങ്ങളും സംരക്ഷിക്കുന്നതിന് എത്രയും വേ​ഗം പരിഹാരം കണ്ടെത്തണമെന്ന് ദേശീയ മനുഷ്യാവകാശ ബ്യൂറോ ആവശ്യപ്പെട്ടു. പ്രത്യാ​ഘാതങ്ങൾ നിറഞ്ഞ കൊവി‍ഡ് മഹാമാരിയുടെ വ്യാപനത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ മുൻ‌നിരയിലാണ് നഴ്സിം​ഗ് ജീവനക്കാരുടെ സ്ഥാനം. അവരുടെ ജീവനും ശരീരവും മാനസികാരോ​ഗ്യവുമെല്ലാം ത്യജിച്ച് കൊണ്ടാണ് അവർ പ്രവർത്തിക്കുന്നത്. 

അവരുടെ ത്യാ​ഗങ്ങൾക്ക് ഒരു വിലയും നൽകാതെ അന്യായമായ രീതിയിൽ അവരുടെ കരാർ അവസാനിപ്പിക്കുന്ന ​ഗുരുതരമായ പ്രശ്നമാണ് ഇന്ന് അവർ നേരിടുന്നത്. രാജ്യത്തിന്റെ താത്പര്യങ്ങളുും പ്രശസ്തിയും കെടുത്തുന്ന തരത്തിലാണ് ഇപ്പോൾ ഈ മേഖലയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നത്. പൗരന്മാരെയും താമസക്കരാെയും ഈ വിഷയം ഒരുപോലെ ആശങ്കപ്പെടുത്തുന്നുവെന്നും ദേശീയ മനുഷ്യാവകാശ ബ്യൂറോ ചീഫ് ദിവാൻ ജാസം അൽ മുബാറക്കി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News