ടിപിആർ കുതിക്കുന്നു: കേരളത്തിലെ കൊവിഡ് കണക്കിൽ ആശങ്കയറിയിച്ച് കേന്ദ്രം

  • 03/02/2022

ദില്ലി: കേരളത്തിലെ കോവിഡ് വ്യാപന കണക്കുകളിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് പൊസിറ്റിവിറ്റി നിരക്ക്  കൂടുന്നതിലാണ് കേന്ദ്ര സർക്കാർ ആശങ്ക രേഖപ്പെടുത്തിയത്. കേരളത്തിലെ ടിപിആർ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രം പറയുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കൂട്ടാനാണ് കേന്ദ്ര നിർദ്ദേശം.

അതേസമയം, കേരളത്തിൽ ഇന്ന്  42,677 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,97,025 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,121 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1144 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,68,26,630), 84 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (2,25,40,534) നൽകി. 15 മുതൽ 17 വയസുവരെയുള്ള ആകെ 73 ശതമാനം (11,11,671) കുട്ടികൾക്ക് വാക്സിൻ നൽകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,32,199).

Related News