ലിബറേഷൻ ടവർ ഫെബ്രുവരി 6 മുതല്‍ തുറന്നുകൊടുക്കും

  • 03/02/2022

കുവൈത്ത് സിറ്റി : കുവൈറ്റ് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 6 ഞായറാഴ്ച മുതൽ ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.ഈ മാസം 28 വരെ പ്രവേശനം സൗജന്യമാണ്. ലിബറേഷൻ ടവർ വെബ്സൈറ്റിൽ മുൻകൂർ ബുക്കിംഗ് വഴി ടവറിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സ്കൂൾ വിദ്യാർത്ഥികൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്നു, 

വൈകുന്നേരം 3:00 മുതൽ രാത്രി 9:00 വരെ എല്ലാ പൊതുജനങ്ങൾക്കും തുറന്നിരിക്കും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നാണ് ലിബറേഷൻ ടവർ. 1986-ലാണ് ടവറിന്‍റെ നിർമ്മാണം ആരംഭിച്ചത്. അധിനിവേശ സമയത്ത് നിന്ന് പോയ നിര്‍മ്മാണം 1993-ൽ പുനരാരംഭിക്കുകയും 1996-ൽ പൂർത്തീകരിക്കുകയും ചെയ്തു.372 മീറ്റർ ഉയരമുള്ള  ടവർ 1996 മാർച്ചിൽ മുന്‍ അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ചരിത്രം വിളിച്ച് പറയുന്ന മ്യൂസിയവും  ടവറിൽ ക്രമീകരിച്ചിട്ടുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News