നഴ്‌സുമാരുടെ വിഷയത്തില്‍ ആരോഗ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ അസോസിയേഷനുകൾ രംഗത്ത്

  • 03/02/2022

 കുവൈത്ത് സിറ്റി : നഴ്‌സുമാരുടെ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി അസോസിയേഷനുകൾ രംഗത്ത് വന്നു. കോവിഡ് 19 മഹമാരിയില്‍ ലോകം മുഴുവന്‍ ഭീതിയോടെയിരിക്കുന്ന സമയത്ത് രാജ്യത്തിനായി മഹത്തായ സേവനം നടത്തിയവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇവരുടെ കരുതലിന്‍റെ  കരുത്തിലായിരുന്നു രാജ്യം  കോവിഡിനെ നേരിട്ടതെന്നും അവര്‍ നടത്തിയ  കഠിനാധ്വാനം മറന്ന് പോകരുതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ  ജനങ്ങളുടെയും നിശ്ചയദാര്‍ഢ്യം കൈമുതലായുള്ള ഉദ്യോഗസ്ഥരുടെയും പിന്തുണയാണ്  ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും രാജ്യത്തിന് തുണയായത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍  വിവിധ രാജ്യക്കാരായ പ്രവാസി നഴ്‌സുമാരുടെ കാരാരുകള്‍  ആശുപത്രികളിലും ഹെൽത്ത് കെയർ സെന്ററുകളിലും   അവസാനിപ്പിച്ച നടപടി തങ്ങളെ അമ്പരപ്പിച്ചതായി അസോസിയേഷനുകൾ പറഞ്ഞു. കരാര്‍ നടത്തുന്ന കമ്പനികള്‍ തങ്ങളുടെ  സാമ്പത്തിക ലാഭത്തിനായി രാജ്യത്തെ എല്ലാ തൊഴില്‍ നിയമങ്ങളും ലംഘിച്ച് നടത്തുന്ന കൂട്ട പിരിച്ചുവിടലിനെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് അസോസിയേഷന്‍ നേതൃത്വം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. 

ദിവസങ്ങളോളം മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ഈ വിഷയം ഉന്നയിച്ചിട്ടും ആരോഗ്യ മന്ത്രാലയം അനങ്ങുന്നില്ലെന്നത് ഗൌരവത്തോടെ കാണേണ്ട വിഷയമാണ്. കരാർ കാലഹരണപ്പെട്ട  വിഷയം തങ്ങളുമായി ബന്ധപ്പെട്ടതെല്ലന്നും ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യുവാനുള്ള കാര്യങ്ങള്‍ പരിമിതമാണെന്ന വാദം തികച്ചും തെറ്റാണെന്നും വിഷയത്തില്‍ ഉടന്‍ ഇടപെടലുകള്‍ നടത്തണമെന്നും അസോസിയേഷന്‍ നേതാക്കള്‍ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദിനോട് ആവശ്യപ്പെട്ടു. ആശുപത്രികളിലും മെഡിക്കല്‍ ഹെല്‍ത്ത് സെന്ററുകളിലും മെഡിക്കൽ സ്റ്റാഫിന്‍റെ ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ നഴ്‌സുമാരെ കൂടുതല്‍ നിയമിക്കുന്നതിന് പകരം ഒഴിവാക്കുന്നത് രാജ്യത്തെ ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധിക്ക് കാരണമാകും. 

രാജ്യത്ത് അനുഭവപരിചയമുള്ള  നഴ്‌സുമാരെ എന്ത് കൊണ്ടാണ് ആരോഗ്യ മന്ത്രാലയം നേരിട്ട് നിയമിക്കാത്തതെന്നും വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള  മെഡിക്കൽ സ്റ്റാഫുകൾ രാജ്യത്ത് കുറയുന്നത് ആരോഗ്യ രംഗത്തെ നിലവാരം കുറയ്ക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.സ്വന്തം ആരോഗ്യം പോലും നോക്കാതെ സ്വയം ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, വൈദ്യ അനുബന്ധ ജീവനക്കാര്‍ എന്നിവര്‍ ഇക്കാലത്തു നല്‍കുന്ന സേവനം വിലമതിക്കാനാകാത്തത് ആണ്. രാജ്യത്തെ പൗരന്മാരുടെയും  വിദേശി തൊഴിലാളികളുടെയും താൽപ്പര്യങ്ങളോട് നിസ്സംഗത പുലർത്തുന്ന ആരോഗ്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരുടെ നടപടി ഒരുരീതിയിലും നീതികരിക്കാനാവില്ലെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും അസോസിയേഷനുകൾ അഭ്യര്‍ഥിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News