കോവിഡ് നിയമലംഘനം; കര്‍ശന നടപടികളുമായി കുവൈത്ത് സര്‍ക്കാര്‍

  • 03/02/2022

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത് സര്‍ക്കാര്‍. സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, കടകൾ എന്നീവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.കല്യാണമണ്ഡപങ്ങളില്‍ നടന്ന പരിശോധനയില്‍ മുന്നറിയിപ്പ് നോട്ടീസ് നൽകിയതായി പരിശോധന മേധാവി  അൽ അൻസാരി പറഞ്ഞു.  തൊഴിലാളികൾ മാസ്‌ക് ധരിക്കാത്തതിനും ആരോഗ്യ പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന്   പിഴ ഈടാക്കി.

വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍  430 ലധികം  കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനകളാണ് ആരോഗ്യ വകുപ്പിന്റെയും വിവിധ മന്ത്രാലയങ്ങളുടെയും നേതൃത്വത്തില്‍ നടത്തിവരുന്നത്. നിയമലംഘകര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്ന് അധികൃതര്‍  മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മാസത്തില്‍  2550 പരിശോധനകളാണ് നടത്തിയത്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വേനൽക്കാല പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്പോർട്സ് ക്ലബ്ബുകൾ, നീന്തൽക്കുളങ്ങളും അടുത്ത ദിവസങ്ങളില്‍  പരിശോധനാ സംഘങ്ങൾ സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News