ഇന്ത്യൻ അംബാസഡർ മാന്‍പവര്‍ അതോറിറ്റിയുമായി ചര്‍ച്ച നടത്തി.

  • 03/02/2022

കുവൈത്ത് സിറ്റി :  ഇന്ത്യൻ അംബാസഡർ  സിബി ജോർജ്ജ്  ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ചർച്ച നടത്തി.  കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, ഇന്ത്യൻ നഴ്‌സുമാരുമാരുടെ പ്രശ്നങ്ങള്‍ , ഗാർഹിക തൊഴിലാളികളെ സംബന്ധിച്ച ധാരണാപത്രം നടപ്പാക്കൽ തുടങ്ങിയ കാര്യങ്ങള്‍  ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. ഇരു രാജ്യങ്ങളും  തമ്മിലുള്ള മാനവ വിഭവശേഷി മേഖലയിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.കൂടിക്കാഴ്ചയില്‍ എംബസ്സി ഉദ്യോഗസ്ഥരും പാം പ്രതിനിധികളും സന്നിഹിതരായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News