യോ​ഗ, മെഡിറ്റേഷൻ ക്യാമ്പ് നടത്തുന്നത് നിരോധിച്ച് ആഭ്യന്തര മന്ത്രാലയം

  • 04/02/2022

കുവൈത്ത് സിറ്റി: പ്രത്യേകിച്ച് ഒരു കാരണവും വ്യക്തമാക്കാതെ ഇന്നലെ നടത്താനിരുന്ന “യോഗ ആൻഡ് മെഡിറ്റേഷൻ”  ക്യാമ്പിന് ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. ഇന്നലെ രാവിലെ ബാർ അൽ സൂർ പ്രദേശത്തായിരുന്നു  ക്യാമ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ക്യാമ്പിന്റെ എല്ലാത്തരം പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നുവെന്ന് സംഘാടകകർ അറിയിച്ചു. ഇത്തരം സമ്പ്രദായങ്ങൾ കുവൈത്ത് സമൂഹത്തിന് അന്യമാണെന്ന് ദേശീയ അസംബ്ലി പ്രതിനിധികളിൽ ഒരാൾ പറഞ്ഞതിന് ശേഷമായിരുന്നു ഈ നടപടി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപ‌ടിക്കെതിരെ പബ്ലിക്ക് പ്രോസിക്യൂഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് കുവൈത്ത് ടിവിയിലെ അവതാരകയും യോ​ഗ പരിശീലകയുമായ ഇമാൻ അൽ ഹുസൈനാൻ പറഞ്ഞു. ഇത്തരമൊരു തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാ​ഗത്ത് നിന്ന് വന്നപ്പോൾ ഞെട്ടലാണ് ഉണ്ടായത്. സ്ത്രീകൾക്ക് വേണ്ടി മാത്രമായിരുന്നു ക്യാമ്പ് തീരുമാനിച്ചിരുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ എന്ന നിലയിൽ പങ്കെടുക്കുന്നവർ അവിടെ താമസിക്കേണ്ട ആവശ്യം ഇല്ലാത്ത തരത്തിലായിരുന്നു കാര്യങ്ങൾ ഒരുക്കിയിരുന്നതെന്നും അൽ ഹുസൈനാൻ കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News