ആരോ​ഗ്യ മുൻകരുതലുകൾ പാലിച്ചില്ല; 1,000 നിയമലംഘനങ്ങൾ കണ്ടെത്തി

  • 04/02/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധന നടത്തി അധികൃതർ. മാർക്കറ്റുകളിലും ഷോപ്പുകളിലും സ്ഥാപനങ്ങളിലുമെല്ലാം ആരോഗ്യ ആവശ്യകത സമിതിയുടെ വനിതാ സംഘം പരിശോധന നടത്തി. വെഡ്ഡിം​ഗ് ​ഹാളുകളിലും സ്ത്രീകൾക്ക്  വേണ്ടിയുള്ള കേന്ദ്രങ്ങളിലും മാത്രം 1,000 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. മാസ്ക്ക് ധരിക്കാതിരിക്കുക, മുന്നറിയിപ്പ് പോസ്റ്ററുകൾ സ്ഥാപിക്കാതിരിക്കുക, ആവശ്യമായ സ്റ്റെറിലൈസറുകൾ ഉപയോ​ഗിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

അടുത്തിടെ കുവൈത്ത് സിറ്റിയിലെ ഒരു വാണിജ്യ സമുച്ചയത്തിലും പരിശോധന നടന്നു. ഉൽപ്പന്നങ്ങളുടെ മേൽനോട്ടത്തിനും വില നിശ്ചയിക്കുന്നതിനുമുള്ള ഉപദേശക സമിതിയിൽ ടെക്‌നിക്കൽ സ്റ്റാഫ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവിടെയും ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കാതിരുന്നതിന് നിരവധി സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News