കർശന ട്രാഫിക്ക് പരിശോധന; കണ്ടെത്തിയത് 2074 നിയമലംഘനങ്ങൾ

  • 04/02/2022

കുവൈത്ത് സിറ്റി: ഹവല്ലി ​ഗവർണറേറ്റിൽ കർശന പരിശോധന നടത്തി ജനറൽ ട്രാഫിക്ക് വിഭാ​ഗം. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന ക്യാമ്പയിൻ. ​ഗവർണറേറ്റിൽ നടന്ന കർശന പരിശോധനയിൽ  2074 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 18 വാഹനങ്ങൾ പിടിച്ചെടുത്തപ്പോൾ ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത ആറ് പേരെയും അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ പൊലീസ് വിഭാ​ഗത്തിലേക്ക് റഫർ ചെയ്തു.‌

പൊതു റോഡിൽ വ്യാപകമായിരുന്ന പല തരത്തിലുള്ള നിയമലംഘനങ്ങൾ ഇല്ലാതാക്കുന്നതിൽ ഫീൽഡ് സെക്യൂരിറ്റി ക്യാമ്പയിനികൾ വിജയിച്ചതായി ബ്രി​ഗേഡിയർ ജനറൽ മഹമ്മൂദ് പറഞ്ഞു. പ്രത്യേകിച്ചും വാഹനത്തിന്റെ സുരക്ഷ,  ജുവനൈൽ ഡ്രൈവിംഗ് തുടങ്ങിയ കാര്യങ്ങൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ജുവനൈലുകൾക്ക് വാഹനം നൽകുന്നവരും നിയമപരമായ പെനാൽറ്റി അടയ്ക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News