യോഗ നിരോധനം: സോഷ്യല്‍ മീഡിയയില്‍ വിവാദം കൊഴുക്കുന്നു

  • 04/02/2022

കുവൈത്ത് സിറ്റി : യോഗ മെഡിറ്റേഷൻ ക്യാമ്പ് റദ്ദ് ചെയ്തതിനെ തുടര്‍ന്നുള്ള വിവാദം സോഷ്യല്‍ മീഡിയയില്‍  കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് കുവൈത്ത്‌ ടി. വി. അവതാരികയും യോഗ പരിശീലകയുമായ ഇമാൻ അൽ ഹുസൈനാനിന്‍റെ നേതൃത്വത്തില്‍ ബർ അൽ സൂർ പ്രദേശത്ത് നടത്താനിരുന്ന നടത്താനിരുന്ന യോഗ ക്യാമ്പിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. യോഗക്കെതിരെ പാര്‍ലിമെന്റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍  രാജ്യത്ത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു.അതിനിടെ   സ്ത്രീകളുടെ യോഗ പരിപാടി റദ്ദാക്കിയത് രാജ്യത്ത് വ്യാപകമായ സാമൂഹിക വിവാദത്തിന് തിരികൊളുത്തി. സാംസ്കാരിക മൂല്യങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന്‍റെ പേരില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ പരിപാടികൾ റദ്ദാക്കുന്നത് രാജ്യത്തിന് മോശമായ പ്രതിച്ഛായ നല്‍കുമെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ യോഗയ്ക്ക് എതിരല്ല. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യോഗ ചെയ്യുന്നതില്‍ തെറ്റില്ലെന്നും ഒരു ആരാധനയെന്ന രീതിയിയിലേക്ക് കാര്യങ്ങള്‍ പോകുന്നതാണ് വിവാദത്തിന് കാരണമാകുന്നതെന്ന് യോഗയെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യോഗ ഫെസ്റ്റിവല്‍ ആഘോഷിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം തങ്ങളെ അത്ഭുതപ്പെടുത്തിയതായും നടപടിക്രമങ്ങൾ പാലിക്കുകയോ  കാരണങ്ങൾ അറിയിക്കുകയോ ചെയ്യാതെ പരിപാടി നിരോധിച്ചതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇമാൻ അൽ ഹുസൈനാൻ അറിയിച്ചു. സ്ത്രീകൾക്കും സ്വാതന്ത്ര്യത്തിനും മേലുള്ള എംപിമാരുടെ അധിനിവേശത്തിനെതിരെ തിങ്കളാഴ്ച ഇറാഡ സ്‌ക്വയറിൽ പ്രതിഷേധിക്കുമെന്നും സ്വന്തന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ ബാഹ്യ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ വ്യക്തമാക്കി . സ്ത്രീകൾക്ക് മാത്രമായുള്ള യോഗാ സർക്കാർ നിരോധിക്കണമെന്ന്  പാര്‍ലിമെന്റ് അംഗം  ഹംദാൻ അൽ അസ്മി നേരത്തെ  ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങളില്‍  പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദിന് എതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News