വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ബാഗേജ് കൗണ്ടർ അടക്കുമെന്ന് ഡിജിസിഎ

  • 04/02/2022

കുവൈത്ത് സിറ്റി : വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ബാഗേജ് കൗണ്ടർ  അടക്കുമെന്നും വൈകിയെത്തുന്ന യാത്രക്കാരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  അറിയിച്ചു. വിമാനത്താവളത്തിൽ പ്രത്യേകം നിശ്‌ചയിച്ച ഇടത്ത് മാത്രമേ വിശ്രമിക്കാനാകൂ. ചെക്ക് ഇൻ കൗണ്ടറിലും ഭക്ഷണശാലകളിലും സാമൂഹിക അകലം പാലിക്കണം. വിമാനത്താവളത്തിൽ എല്ലാവരും പരസ്‌പരം കുറഞ്ഞത് ഒരു മീറ്രർ അകലം പാലിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഡിജിസിഎ പുറപ്പെടുവിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News