രാജ്യവ്യാപകമായി വാഹന പരിശോധന; നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി

  • 05/02/2022

കുവൈത്ത് സിറ്റി: രാജ്യ വ്യാപകമായി കർശന വാഹന പരിശോധന നടത്തി ട്രാഫിക്ക് വിഭാഗം. ഫോൺ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിച്ചതിന് 335 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 304 നിയമ ലംഘനങ്ങളും ട്രക്കുകളുടെ 237 ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ടാക്സികളുടെ 69 നിയമ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

അമിത വേഗതയിൽ വാഹനം ഓടിച്ച 260 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എക്സ് ഹോസ്റ്റ് അമിത ശബ്ദം ഉപയോഗിച്ചതിന് 218 സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത എട്ട് പേരെയാണ് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News