കോവിഡ് മുന്നണി പോരാളികൾക്കുള്ള ​ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുടെ വിതരണം മാർച്ച് ആറ് മുതൽ നൽകി തുടങ്ങും

  • 05/02/2022


കുവൈത്ത് സിറ്റി: മുന്നണി പോരാളികൾക്കുള്ള ​ഭക്ഷ്യവസ്തുക്കൾ അടക്കമുള്ളവയുടെ വിതരണം മാർച്ച് ആറ് മുതൽ തുടങ്ങുമെന്ന് വൃത്തങ്ങൾ അറിയിച്ചു. താമസക്കാരുടെ ഗുണഭോക്താക്കൾക്കുള്ള പേയ്‌മെന്റ് വാണിജ്യ വ്യവസായ മന്ത്രാലയം കണ്ടെത്തിയവർക്കുള്ള വിതരണം ഉടൻ പ്രഖ്യാപിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. മുന്നണി പോരാളികൾക്കുള്ള സാധനങ്ങളുടെ വിതരണം മാർച്ച് ആറ് മുതലാണ് വിതരണം ചെയ്ത് തുടങ്ങുക. ദേശീയ ദിനവും  ഇസ്രാ, മിറാജ് അവധിദിനങ്ങളും അവസാനിച്ചതിന് ശേഷമാണ് ഈ തീയതി നിശ്ചയിച്ചത്.

ഫെബ്രുവരി 25 മുതൽ മാർച്ച് ആറ് വരെയാണ് അവധി നിശ്ചയിച്ചിട്ടുള്ളത്. പ്രവാസി ഗുണഭോക്താക്കൾക്കുള്ള വിതരണം നൽകുന്ന സ്ഥലങ്ങളും ഇതിനകം തീരുമാനിച്ചിട്ടുണ്ട്. റേഷൻ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പ്രവാസികൾക്ക് രാജ്യത്ത് വ്യാപിച്ചുകിടക്കുന്ന കാറ്ററിംഗ് ശാഖകൾ വഴിയുള്ള കൈമാറ്റം ഉണ്ടാവില്ലെന്നും വൃത്തങ്ങൾ പറഞ്ഞു. അതേസമയം, എത്ര  ഗുണഭോക്താക്കൾക്കാണ് വിതരണം നടത്തേണ്ടതെന്ന കാര്യത്തിൽ വാണിജ്യ മന്ത്രാലയത്തിൽ ഇതുവരെ ധാരണയായിട്ടില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News