സ്കൂൾ അവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ടീച്ചേഴ്‌സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാന്‍ കത്തയച്ചു.

  • 05/02/2022

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ മിഡ് സ്കൂൾ വർഷ അവധി നീട്ടണമെന്ന് ആവശ്യം ഉയരുന്നു. ഇത് സംബന്ധിച്ച് ടീച്ചേഴ്‌സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഹമദ് അൽഹൂലി വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അലി അൽ യാക്കൂബിന്  കത്ത് അയച്ചതായി അൽ അൻബ ദിനപത്രം റിപ്പോർട്ട്  ചെയ്തു. അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുവാന്‍ ഇപ്പോഴത്തെ അവധി ഫെബ്രുവരി അവസാനം വരെ നീട്ടനമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന കോവിഡ് പ്രതിദിന കണക്കുകളാണ് ദിവസവും രേഖപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ ആരംഭിക്കുന്നത് കാര്യങ്ങള്‍ കൈവിടുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അവധി നല്‍കുന്നത് രണ്ടാം സെമസ്റ്ററില്‍ സ്കൂള്‍ അധികൃതര്‍ക്ക്  തയ്യാറെടുക്കാനും നടപടിക്രമങ്ങൾ പൂര്‍ത്തീകരിക്കാനും സഹായകരമാകാമെന്ന് ഹമദ് അൽഹൂലി പറഞ്ഞു. 

Related News