കോവിഡ്​ മുന്നണിപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം മാർച്ച് 6 മുതൽ ആരംഭിക്കും.

  • 05/02/2022

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തിനൊപ്പം നിന്ന് പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സൗജന്യ റേഷൻ വിതരണം മാർച്ച് 6 മുതൽ ആരംഭിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കല്യാണ മണ്ഡപങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും റേഷന്‍ വിതരണം ചെയ്യുകയെന്ന്  വാണിജ്യ, വ്യവസായ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. റേഷന് അര്‍ഹരായ ജീവനക്കാരുടെ  വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. റേഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 50 ദശലക്ഷം ദിനാർ അനുവദിച്ചിട്ടുണ്ട്. 

നിരവധി വിദേശികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ റേഷന്‍ ലഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് റേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. സൗജന്യ റേഷന്‍ പദ്ധതിയനുസരിച്ചു അരി, പഞ്ചസാര, കോണ്‍ ഓയില്‍, പാല്‍പ്പൊടി, ഫ്രോസന്‍ ചിക്കന്‍, പയറുവര്‍ഗങ്ങള്‍, ടൊമാറ്റോ പേസ്റ്റ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ്  ഉള്‍പ്പെടുന്നത്. ദേശീയ ദിനവും വിമോചന ദിനവും ഇസ്‌റാ, മിറാജ് അവധികളും അവസാനിച്ചതിന് ശേഷമാണ് സൗജന്യ റേഷൻ വിതരണം ചെയ്യുക. ജീവനക്കാര്‍ക്കും അവരുടെ കുടുംബാങ്ങള്‍ക്കും ആനുകൂല്യം ലഭ്യമാകും. 

Related News