കാണാതായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കണ്ടെത്തി

  • 05/02/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം കാണാതായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം അൽ സൂറിൽ കണ്ടെത്തി.ആഭ്യന്തര വകുപ്പും  സായുധ സേനയും തുടർച്ചയായി നാല് ദിവസം  നടത്തിയ തിരച്ചിലിലാണ് ഫയർഫോഴ്‌സ് ഫസ്റ്റ് ലെഫ്റ്റനന്റിന്റെ മൃതദേഹം കണ്ടെത്തിയത്. ഉദ്യോഗസ്ഥന്‍റെ തിരച്ചിലിൽ പങ്കെടുത്ത എല്ലാ സേനാംഗങ്ങള്‍ക്കും  ജനറൽ ഫയർ ബ്രിഗേഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദ് നന്ദി പറഞ്ഞു.അഗ്നിശമന സേനയുടെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം മരണപ്പെട്ടയാളുടെ കുടുംബത്തിന് അഗാധമായ ദുഃഖവും  അനുശോചനവും അറിയിച്ചു.

Related News