കുവൈത്തിന്റെ സൈബർ സ്പേസ് സംരക്ഷിക്കാൻ പുത്തൻ സംവിധാനം

  • 06/02/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സൈബർ സ്പേസ് സംരക്ഷിക്കാൻ പുത്തൻ സംവിധാനം കൊണ്ട് വരാൻ ഉത്തരവായി. ഇത് സംബന്ധിച്ച് നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിട്ടിക്ക് അമീരി ഉത്തരവ് ലഭിച്ചിട്ടുണ്ട്. സൈബർ സുരക്ഷ, വിവര ശൃംഖലകൾ, ആശയവിനിമയ ശൃംഖല, വിവര സംവിധാനങ്ങൾ എന്നിവ സുരക്ഷിതമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുക്കാൻ നിർദേശം നൽകിയിട്ടുള്ളത്. 

സർക്കാർ, സിവിൽ, സൈനിക, സുരക്ഷാ ഏജൻസികളിലും സ്വകാര്യ മേഖലയിലും ഏതെങ്കിലും ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും കൈമാറുന്നതിനുമുള്ള ഒരു നാഷണൽ സ്ട്രാറ്റജിയാണ് വികസിപ്പിച്ചെടുക്കേണ്ടത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ അനുഭവപരിചയവും വൈദഗ്ധ്യവുമുള്ള ഒരു മേധാവി കേന്ദ്രത്തിന് ഉണ്ടായിരിക്കും. മന്ത്രിസഭ തീരുമാനപ്രകാരം ഈ മേധാവിയെ നാല് വർഷത്തേക്കാണ് നിയമിക്കുക. ഇത് പുതുക്കി നൽകാനും വ്യവസ്ഥയുണ്ട്.

Related News