കുവൈത്തിലെ എല്ലാ ​ഗവർണറേറ്റുകളിലും കർശന വാഹനപരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

  • 06/02/2022

കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലും കർശന വാഹന പരിശോധന നടത്തി ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം. പ്രധാന റോഡിലും റിം​ഗ് റോഡുകളിലുമടക്കം കർശന പരിശോധനയാണ് നടന്നത്. ജാബർ പാലത്തിലും ക്യാമ്പ് സൈറ്റുകളിലും പരിശോധന തുടർന്നു. 25,265 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 65 പേരെയാണ് പിടികൂടിയത്. ഡ്രൈവി​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത 41 പേരെയും കസ്റ്റഡിയിലെടുത്തു.

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് വിഭാ​ഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ നിർദേശങ്ങൾപ്രകാരമാണ് പരിശോധനകൾ നടന്നത്. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നതായുള്ള നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് അധികൃതർ പരിശോധന കർശനമാക്കിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related News