കുവൈത്തിലെ ആവശ്യ വിഭാഗങ്ങൾക്ക് ഫുഡ് കാർഡുകൾ നൽകി തരാഹും ചാരിറ്റി

  • 06/02/2022

കുവൈത്ത് സിറ്റി: ആവശ്യ വിഭാഗങ്ങളെ സഹായിക്കുക എന്ന ഉദ്യമത്തോടെ തരാഹും ചാരിറ്റി ഫുഡ് കാർഡുകൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറിയറ്റ് ഓഫ് എൻ ഡൗൺമെൻസിൻ്റെ സഹകരണത്തോടെയാണ് 525 ഫുഡ് കാർഡുകൾ നൽകിയത്. വിധവകൾ, അനാഥർ, രോഗികൾ, ദുർബ്ബല വരുമാനമുള്ളവർ എന്നിവരുടെ കുടുംബങ്ങളെ സഹായിക്കുക, അവരുടെ അടിസ്ഥാന ഭക്ഷണാവശ്യങ്ങൾ നൽകുക, അവരുടെ ഭാരങ്ങൾ ലഘൂകരിക്കുക, അവരുടെ ദൈനംദിന ആവശ്യങ്ങളുടെ ഒരു ഭാഗം നിറവേറ്റുക, അനുകമ്പയും ഐക്യദാർഢ്യവും പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തരാഹും ചാരിറ്റി മാഗ്നറ്റിക് കാർഡ് പദ്ധതി നടപ്പാക്കിയതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൾ ഹമീദ് അൽ ദൊസാരി പറഞ്ഞു.

വിതരണത്തിനുശേഷം ഗുണഭോക്താക്കൾ വലിയ സന്തോഷം പ്രകടിപ്പിച്ചുവെന്ന്  അൽ ദൊസാരി കൂട്ടിച്ചേർത്തു. നിർധന കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതിൽ ഈ പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News