അറുപത് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് ആരോഗ്യ ഇൻഷുറൻസ് നല്‍കി തുടങ്ങി.

  • 06/02/2022

കുവൈത്ത് സിറ്റി : രാജ്യത്ത് അറുപത് വയസിന് മുകളിലുള്ള താഴ്ന്ന  വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികള്‍ക്ക്  ഇൻഷുറൻസ് പോളിസികൾ നൽകിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. വർബ ഇൻഷുറൻസ് കമ്പനി വഴി താമസ രേഖ പുതുക്കുന്നതിനായി ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതലാണ്‌ നല്‍കി തുടങ്ങിയത്. 500 ദിനാര്‍ ആരോഗ്യ  ഇൻഷുറൻസും  മൂന്നര ദിനാര്‍ അപേക്ഷ ഫീസായുമാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിന്‍റെ യോഗമാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്. 

കൂടുതല്‍ ഇൻഷുറൻസ് കമ്പനികള്‍ക്ക് ആരോഗ്യ ഇൻഷുറൻസ് നല്‍കുവാനുള്ള അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യത്തോടെയാണ്  അറുപത് കഴിഞ്ഞ സെക്കണ്ടറി വിദ്യാഭ്യാസമുള്ള വിദേശികള്‍ക്ക് താമസ രേഖ  പുതുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് മാൻപവർ അതോറിറ്റി നടപ്പാക്കിയത് . ഇതേ തുടർന്ന് ആയിരക്കണക്കിന്  പ്രവാസികളാണ്  പ്രവാസം അവസാനിപ്പിച്ചത്  . ശക്തമായ പ്രതിഷേധം  ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം വീണ്ടും   പുനപരിശോധിക്കുകയും പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിന് ഇത്തരമൊരു ഉത്തരവ് നടപ്പിലാക്കുവാന്‍  കഴിയില്ലെന്ന്  ഫത്‌വ ലെജിസ്ലേറ്റീവ് കമ്മിറ്റി വ്യക്തമാക്കുകയായിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News