പ്രവാസികൾക്ക് വസ്തു സ്വന്തമാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾ

  • 06/02/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ  പ്രവാസികൾക്ക് വസ്തു സ്വന്തമാക്കാൻ അനുമതി നൽകണമെന്ന് കമ്പനികൾ സർക്കരിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വിദേശത്ത് നിന്ന് വിദഗ്ധരായ പ്രതിഭകളെ രാജ്യത്തേക്ക് കൊണ്ട് വരുന്നതിനും വിദേശ നിക്ഷേപക അടക്കം ആകർഷിക്കുന്നതിനുമാണ് കമ്പനികൾ ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചിട്ടുള്ളത്. 2021ൽ സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കുവൈത്തിൽ നടത്തിയ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് സർവ്വേയിലാണ് കമ്പനികൾ നിർദേശങ്ങൾ സമർപ്പിച്ചിട്ടുള്ളത്.

കുവൈറ്റിലെ നിക്ഷേപം, പ്രത്യേകിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നിരവധി നടപടിക്രമങ്ങളും നയങ്ങളും ന‌ടപ്പാക്കണമെന്നാണ് കമ്പനികൾ ആവശ്യപ്പെട്ടിട്ടുള്ളത്. പെർമനന്റ് റെസിഡൻസ് അനുവദിക്കണമെന്നും കമ്പനികൾ നിർദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ചില നിക്ഷേപകർക്ക് ദീർഘകാല റെസിഡൻസി, കുറഞ്ഞത് 10 വർഷത്തേക്ക് എങ്കിലും നൽകണമെന്നാണ് ആവശ്യം. 

കമ്പനികളുടെ നിർദേശങ്ങളിൽ നിക്ഷേപകന്റെ സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കുന്നതും ഉൾപ്പെടുന്നുണ്ട്. നിയമങ്ങൾ കൃത്യമായി നടപ്പാക്കി പൊതുമേഖലയുടെ സുതാര്യത നിലനിർത്തേണ്ടതിന്റെ ആവശ്യകതയും കമ്പനികൾ ഊന്നിപ്പറഞ്ഞു. വിദേശ, പ്രാദേശിക വ്യത്യാസമില്ലാതെ കമ്പനികൾ തമ്മിലുള്ള വിവേചനങ്ങൾ ഒഴിവാക്കാൻ സാധിക്കണം

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News