കുവൈത്തിൽ 18,217 അനധികൃത താമസക്കാർ അവരുടെ സ്റ്റാറ്റസ് പുതുക്കി

  • 06/02/2022

കുവൈത്ത് സിറ്റി: രാജ്യത്തുള്ള 18,217 അനധികൃത താമസക്കാർ അവരുടെ സ്റ്റാറ്റസ് പുതുക്കിയതായി സെൻട്രൽ അപ്പാരറ്റസ് ഫോർ അഡ്രസ്സിം​ഗ് അറിയിച്ചു. 2011 മുതൽ 2021 ‍ഡിസംബർ അവസാനം വരെയുള്ള കണക്കാണിത്. ഈ വിഭാഗത്തിൽപ്പെട്ട 9,127 പേർ എല്ലാ സ്റ്റേറ്റ് ഏജൻസികളിലും തങ്ങളുടെ സ്റ്റാറ്റസ് ക്രമീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ഏജൻസിയുടെ വകുപ്പുകൾ  യഥാർത്ഥ പൗരത്വം നിർണ്ണയിച്ച 9,090 കേസുകൾ നിലവിൽ ഏജൻസി പിന്തുടരുന്നുണ്ടെന്നും സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റ് വിഭാ​ഗം ഡയറക്ടർ ബ്രി​ഗേഡിയർ ജനറൽ മുഹമ്മദ് അൽ വാഹിബ് അറിയിച്ചു.

പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാർഡ്, ചെക്ക് പ്രിന്റ്, പാസ്‌പോർട്ട് രജിസ്റ്റർ, കമ്മ്യൂണിറ്റി സ്റ്റേറ്റ്‌മെന്റ്, റിക്രൂട്ട്‌മെന്റ് ബുക്ക് തുടങ്ങിയവ സൂചിപ്പിക്കുന്ന പഴയ സർക്കാർ രേഖകൾ ഉൾപ്പെടെ, സ്ഥിരീകരിച്ച രേഖകളുടെയും സാധുവായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നിർണ്ണയം നടത്തുന്നത്. തന്റെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അർദിയ ഏരിയയിലെ സെൻട്രൽ ഏജൻസിയുടെ ആസ്ഥാനവുമായി ബന്ധപ്പെടാം. റെസിഡൻസി നിയമങ്ങൾക്കനുസൃതമായി തന്റെ റെസിഡൻസി ക്രമപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News