ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു

  • 07/02/2022

കുവൈത്ത് സിറ്റി: ഫെബ്രുവരി മാസത്തിലെ ദേശീയ അവധി ദിനങ്ങൾ രാജ്യം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി ഗതാഗത മന്ത്രാലയം ലിബറേഷൻ ടവർ തുറന്നു കൊടുത്തു. ലിബറേഷൻ ടവർ ഹാളിൽ നടന്ന ആദ്യ ദിവസത്തെ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. കൂടാതെ, മന്ത്രാലയത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയ വീഡിയോകളും പ്രസിദ്ധീകരണങ്ങളും ആശയവിനിമയ, തപാൽ മേഖലകളിലെ ചരിത്രത്തെക്കുറിച്ചുള്ള ചില ഹോൾഡിംഗുകളുടെ അവതരണവും ഇതിനോട് അനുബന്ധിച്ച് നടന്നു.

ലിബറേഷൻ ടവറിന്റെ വെബ്‌സൈറ്റ് വഴി മുൻകൂർ റിസർവേഷൻ നേ‌ടിയവർക്കായി ടവറിന്റെ  150-ാം നിലയാണ് പൊതുജനങ്ങൾക്കായി അനുവദിച്ചത്. കൃത്യമായ ആരോ​ഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ടാണ് എല്ലാ പരിപാടികളും നട‌ന്നത്. തപാൽ, ടെലികമ്മ്യൂണിക്കേഷൻ മേഖലകളുടെ ചരിത്രപരമായ ഹോൾഡിംഗുകളാൽ സമ്പന്നമായിരുന്ന ഹാൾ, ഫോട്ടോഗ്രാഫി പ്രേമികൾക്കും വിശാലമായ കാഴ്ച സമ്മാനിച്ചു. ഇത്തരമൊരു പ്രവർത്തനത്തിന് വലിയ അഭിനന്ദനമാണ് മന്ത്രാലയത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News